> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ സ്വർണം കവർന്നു
- URL: https://www.vaikomvartha.com/alapuza-news-4/
- Published: 2026-08-03T10:49:38.000Z
- Updated: 2026-08-03T10:49:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ആലപ്പുഴ: വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. സുദർശനനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

വീടിന്റെ മുകളിലത്തെ നില വാടകക്ക്​ കൊടുക്കാൻ ഇട്ടിരിക്കുകയായിരുന്നു. ഇത് വാടകക്ക്​ എടുക്കാൻ കരാർ ഒപ്പിടാനെന്ന് പേരിലാണ് മോഷ്ടാവ് വീട്ടിലെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് വീടിന്റെ വാടക വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് സുദർശനന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്. ശേഷം ഭാര്യയുടെ 15 പവൻ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.