> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/alapuzayil-accident-2-maranam/
- Published: 2026-05-01T03:47:43.000Z
- Updated: 2026-05-01T03:47:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ആലപ്പുഴ: ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. അർത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ (22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.  
ആലപ്പുഴ ദേശീയപാതയില്‍ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അച്ചു എസ് ദാസ്. പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.