> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.പി.എം.എസ് ന്റെ നേതൃത്വത്തില്‍ അംബേദ്ക്കര്‍ ജയന്തി ആഘോഷിച്ചു.
- URL: https://www.vaikomvartha.com/ambedkar-jayanti/
- Published: 2026-04-14T18:15:54.000Z
- Updated: 2026-04-14T18:15:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ഭരണഘടനാ ശില്പി ഡോ.ബി.ആര്‍. അംബേദ്ക്കറിന്റെ 135- മത് ജയന്തി പുഷ്പാര്‍ച്ചന, മധുര പലഹാര വിതരണം, അനുസ്മരണ സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ യൂണിയന്റെ കീഴിലുള്ള 36 ശാഖായോഗങ്ങളിലും ആഘോഷിച്ചു. യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടന്ന ജയന്തി ആഘോഷം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ. സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ബാബു വടക്കേമുറി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി മോഹനന്‍ പേരേത്തറ, ടി.ആര്‍. സാബു, കെ.കെ. അനില്‍ കുമാര്‍, കെ. ചിന്നമ്മ തുടങ്ങിയവര്‍ സംസാരിച്ചു.