> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അങ്കണവാടി പ്രവേശനോത്സവം
- URL: https://www.vaikomvartha.com/ananvadi-pravesanothsavam/
- Published: 2026-06-01T01:17:00.000Z
- Updated: 2026-06-01T01:17:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വെള്ളൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അങ്കണവാടി പ്രവേശനോത്സവം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യാക്കോസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.  
പഞ്ചായത്തംഗം അമ്പിളി അജിത്ത് അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ സുധ, ആർ. നികിതകുമാർ, രാജു പഴയിടം, അരവിന്ദാക്ഷൻ, ജെ.പി.എച്ച്.എൻ മെറീന വർഗീസ്, തനൂജ എന്നിവർ നേതൃത്വം നൽകി.

വെള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ 112 പമ്പ്ഹൗസ് അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്തംഗം ടി.വി. ബേബി ഉദ്ഘാടനം ചെയ്തു.

മറവൻതുരുത്ത് വാഴേകാട് 108-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം വൈക്കം ബ്ലോക്കു പഞ്ചായത്തംഗം പി.എസ്. നൗഫൽ ഉദ്ഘാടനം ചെയ്തു.  
ഹേമ സുനിൽ, വിജിമോൾ എന്നിവർ നേതൃത്വം നൽകി.

മറവൻതുരുത്ത് 35 -ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്തംഗം പി.പി. പത്മനന്ദനൻ ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ് 130-ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്‌സവം പഞ്ചായത്തംഗം മിനി ബെന്നി ഉദ്ഘാടനം ചെയ്തു.അങ്കണവാടി വർക്കർ സരള, ആശാവർക്കർ വാസിനി എന്നിവർ നേതൃത്വം നൽകി