> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂലവിഗ്രഹ പ്രതിഷ്ഠാ കലശം
- URL: https://www.vaikomvartha.com/anjaneya-madam/
- Published: 2026-04-01T10:10:04.000Z
- Updated: 2026-04-01T10:10:04.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിലെ മൂല വിഗ്രഹപ്രതിഷ്ഠാ കലശം ഭക്തി സാന്ദ്രമായി. കലശത്തോടനുബന്ധിച്ച് മഠാധിപതി ശ്രീരാമചന്ദ്ര സ്വാമി, പ്രവീഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, അഷ്ടാഭിഷേകം, കലശാഭിഷേകം, വിശേഷാൽ ദീപാരാധന എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ. പ്രകാശൻ, സെക്രട്ടറി പി. ബാലകൃഷ്ണപിള്ള, എസ്. സുനിൽകുമാർ, കെ.. മഹിപാൽ എന്നിവർ നേതൃത്വം നൽകി