> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം
- URL: https://www.vaikomvartha.com/annttr-19-lookkpp-phainlil-inglnnttine-tkrtt-intykk-kiriittn/
- Published: 2026-02-06T15:49:20.000Z
- Updated: 2026-02-06T16:27:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

ഹരാരെ: ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി.നിശ്ചിത 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് പുറത്തായി. ആധിപത്യത്തോടെയാണ് ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഉയർത്തിയത്. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഈ കിരീടനേട്ടം കൈവരിച്ചത്. പതിനാലുകാരനായ വിസ്‌മയ താരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. 80 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയത് 175 റൺസാണ്. ഈ ഇന്നിംഗ്സിന്റെ കരുത്തിലാണ് നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്‌ടത്തിൽ 411 റൺസ് പടുത്തുയർത്തിയത്. മത്സരത്തിലെ താരമായും സൂര്യവംശിയെ തിരഞ്ഞെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനായി കാലേബ് ഫാൽക്കണർ 67 പന്തിൽ 115 റൺസ് എടുത്ത് പോരാടിയെങ്കിലും ഇന്ത്യൻ സ്കോറിന് അടുത്തെത്താൻ അവർക്കായില്ല. ഇന്ത്യയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് നിര പതറിപോയി. അണ്ടർ- 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന ബഹുമതി ഇന്ത്യ ഒന്നുകൂടി ഉറപ്പിച്ചു. ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ റൺ നേടിയുള്ള വിജയം കൂടിയാണിത്.