> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാർഗിൽ ധീര ബലിദാനി എം.ആർ പ്രദീപിന് വൈക്കത്ത് സ്മരണാഞ്ജലി
- URL: https://www.vaikomvartha.com/anusmaranam-vaikom-news-2/
- Published: 2026-08-15T07:24:04.000Z
- Updated: 2026-08-15T07:24:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

​വൈക്കം**:** സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കാർഗിൽ ധീര ബലിദാനി എം.ആർ പ്രദീപിന്റെ വൈക്കത്തുള്ള സ്മൃതി മണ്ഡപത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000656505-2.jpg)

​മുൻ എം.എൽ.എ കെ. അജിത്ത്, ബി.ജെ.പി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ എൻ.കെ ശശികുമാർ, ധീര ബലിദാനി എം.ആർ പ്രദീപിന്റെ സഹോദരങ്ങളായ എം.ആർ ശരവണൻ, എം.ആർ മണി, കൂടാതെ ലേഖ അശോക്, വാസൻ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചാണ് സ്വാതന്ത്ര്യദിനത്തിൽ നേതാക്കൾ സ്മരണാഞ്ജലി നടത്തിയത്.