> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സണ്ണി എബ്രഹാമിനെ അനുസ്മരിച്ചു
- URL: https://www.vaikomvartha.com/anusmaranam-vaikom-news/
- Published: 2026-07-18T13:32:24.000Z
- Updated: 2026-07-18T13:43:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സണ്ണി എബ്രഹാം അനുസ്മരണ സമ്മേളനം കെ. ബിനുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ ആദ്യകാല പ്രസിഡന്റ്, നിരവധി തവണ മുനിസിപ്പൽ കൗൺസിലർ, കോൺഗ്രസ് നേതാവ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ സണ്ണി എബ്രഹാം പ്രവർത്തിച്ചിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-37.jpg)

സന്തോഷ് ജോസഫ് സ്വാഗതം പറഞ്ഞു. മുൻ റോട്ടറി ഗവർണർ ഇ.കെ ലൂക്ക് മുഖ്യ പ്രസംഗം നടത്തി. സാബു വർഗീസ്, എം.സി ബോബി, ജോസഫ് ചെറിയാൻ, കെ.പി ശിവജി, നിമ്മി ജെയിംസ്, ക്ലബ് സെക്രട്ടറി കുര്യൻ ജേക്കബ്, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, സെബാസ്റ്റ്യൻ പേരയിൽ, ജോഷി ജോസഫ്, രാജു തോമസ്, സജിത് സുഗതൻ, അലക്സ് സണ്ണി എന്നിവർ പ്രസംഗിച്ചു.