> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അനുസ്‌മരണ യോഗം നടത്തി
- URL: https://www.vaikomvartha.com/anusmrnn-yoogn-ntttti/
- Published: 2026-09-01T02:11:52.000Z
- Updated: 2026-09-01T02:11:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: കുറുന്തറ റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹി, സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി, എസ്.എൻ.ഡി.പി ശാഖായോഗം ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന വകുപ്പടവിൽ വി.എൻ. രമേശൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കുറുന്തറ റസിഡൻ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുസ്‌മരണയോഗം നടത്തി. പരേതൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ആർ. തങ്കപ്പൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്‌മരണ യോഗം വാർഡ് മെമ്പറും അസോസിയേഷൻ രക്ഷാധികാരിയുമായ നിഷ വി.നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നടരാജൻ, സെക്രട്ടറി വി.കെ. അശോകൻ, ജോയിൻ്റ് സെക്രട്ടറി സി.എം. പിള്ള, ഖജാൻജി.ജോസ് മാമ്പിള്ളി, കെ.ഡി.ബാബു, രാജേന്ദൻ, ശശിധരൻ നായർ, ലീലരമണൻ, ഓമനപ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.