> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ 4 പേർക്കു പരിക്കേറ്റു
- URL: https://www.vaikomvartha.com/apakadangalil-parikkettu-2/
- Published: 2026-05-14T09:50:03.000Z
- Updated: 2026-05-14T09:50:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കൊല്ലം സ്വദേശികളായ വിനോദ് കുമാർ (46), ​ഗോയൽ വിനോദ് (14) എന്നിവർക്കു പരിക്കേറ്റു. 10.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് കാണക്കാരി ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാണക്കാരി സ്വദേശി ആർ. മോഹനന് (68) പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഇടുക്കി കമ്പിളിക്കണ്ടത്ത് വച്ച് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് കമ്പിളിക്കണ്ടം സ്വദേശി ഇമ്മാനുവൽ സിജുവിനു (13) പരിക്കേറ്റു.