> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപേക്ഷ ക്ഷണിച്ചു
- URL: https://www.vaikomvartha.com/apeekss-kssnniccu-2/
- Published: 2026-02-04T13:02:03.000Z
- Updated: 2026-02-04T13:02:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ പടവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പടവുകൾ പദ്ധതിയിലേയ്ക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഈ പദ്ധതിയുടെ 2024-25, 2025-26 വർഷങ്ങളിലേക്കുള്ള അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി നൽകാം . അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി പതിമൂന്നാണ്.