> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
- URL: https://www.vaikomvartha.com/apekshikkam/
- Published: 2026-08-10T12:14:23.000Z
- Updated: 2026-08-10T12:14:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: മത്സ്യബന്ധനവകുപ്പിന്റെ മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് ഫിംസ് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചട്ടുള്ളതും, ലൈഫ് ഭവന പദ്ധതി/ സർക്കാരിന്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ പദ്ധതി എന്നിവയിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിക്കാത്തതുമായ മത്സ്യത്തൊഴിലാളികൾ/പെൻഷണർമാർ എന്നിവരാണ് അപേക്ഷ നൽകേണ്ടത്.  
അപേക്ഷകൾക്കുള്ള ഫോം ജില്ല ഫിഷറീസ് ഓഫീസിൽ/മത്സ്യഭവനുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മത്സ്യഭവനുകളിൽ നൽകാം. വിവരങ്ങൾക്ക് ജില്ല ഫിഷറീസ് ഓഫീസിൽ/മത്സ്യഭവനുകളിൽ നേരിട്ടും, 0481-2566823 ഫോൺ നമ്പരിലും ബന്ധപ്പെടാം.