> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹകരണവകുപ്പ് ജീവനക്കാരൻ മരിച്ചു
- URL: https://www.vaikomvartha.com/apktttti-prikkeerrrr-cikitsyilaayirunn-shkrnnvkupp-jiivnkkaar-mriccu/
- Published: 2026-02-17T17:01:57.000Z
- Updated: 2026-02-17T17:21:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹകരണവകുപ്പ് ജീവനക്കാരൻ മരിച്ചു.  
ചെമ്മനത്തുകര വെളിയിൽ വീട്ടിൽ ജയിൻസ് തോമസ് (54) ആണ് മരിച്ചത്. ചെമ്മനത്തുകര പെരുഞ്ചേരിക്ക് സമീപം ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് റോഡിൽ രക്തം വാർന്ന് കിടന്ന ജെയിൻസിനെ നാട്ടുകാർ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. സഹകരണ വകുപ്പ് കോട്ടയം അസി. രജിസ്ട്രാട്രാർ ഓഫീസിലെ ജീവനക്കാരനായ ജെയിൻസ് ടി.വി.പുരം വില്ലേജിലെ എസ്.ഐ.ആർ. ഡ്യൂട്ടിയിലായിരുന്നു.  
വിമുക്ത ഭടനാണ്.  
ഭാര്യ: വിജി. മക്കൾ: എത്സ, അന്ന, മേരി.