> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി
- URL: https://www.vaikomvartha.com/aranmula-vallasadya-temple/
- Published: 2026-08-01T06:22:24.000Z
- Updated: 2026-08-01T06:22:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Pathanamthitta

ആറന്മുള: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ ഇന്നത്തെ യാത്ര പൂർണ്ണമായും റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. ആചാരപരമായ ചടങ്ങുകൾക്ക് മാത്രം അനുമതി നൽകിയത്. നിലവിലെ കാലാവസ്ഥയും നദിയിലെ ജലനിരപ്പും കണക്കിലെടുത്ത് ഇന്നത്തേക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്രത്തിൽ നടക്കുന്ന പരമ്പരാഗത ചടങ്ങുകൾ മുടക്കമില്ലാതെ തുടരും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-1.jpg)