> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജനറല്‍ ധീരജ് സേത്ത്  കരസേന മേധാവി
- URL: https://www.vaikomvartha.com/army-chief/
- Published: 2026-07-01T05:54:22.000Z
- Updated: 2026-07-01T05:54:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂഡൽഹി: കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു. നാല് പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പിൻഗാമിയായാണ് നിയമിതനായത്. ഖഡ്ക്‌വാസ്ല നാഷണല്‍ ഡിഫൻസ് അക്കാഡമി പൂർവ വിദ്യാർത്ഥിയായ ജനറല്‍ ധീരജ് സേത്ത്, 1986 ഡിസംബറിലാണ് സേനയില്‍ കമ്മിഷൻ ചെയ്യുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000591424-2.jpg)

സൗത്ത് വെസ്റ്റേണ്‍ കമാൻഡ്, സതേണ്‍ കമാൻഡ് മേധാവിയായി പ്രവർത്തിച്ചു. പെട്ടെന്നുള്ള ആക്രമണങ്ങള്‍ക്കായി രൂപീകരിച്ച സുദർശൻ ചക്ര കോർപ്‌സ്, രാജസ്ഥാനിലെ ആർമേർഡ് റെജിമെന്റ്, വെസ്റ്റേണ്‍ തിയേറ്ററിലെ ആർമേർഡ് ബ്രിഗേഡ്, ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ സേന തുടങ്ങിയവയെ കമാൻഡ് ചെയ്‌തിരുന്നു. സേനാ ആസ്ഥാനത്ത് തന്ത്രപരമായ ചുമതലകളും വഹിച്ചു.