> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അറിവിലൂടെ സമ്പന്നമാകുക ശാസ്ത്രത്തില്‍ ഊന്നി ശക്തരാകുക
- URL: https://www.vaikomvartha.com/arriviluutte-smpnnmaakuk-shaastrttil-uunni-shktraakuk/
- Published: 2026-01-28T14:48:49.000Z
- Updated: 2026-01-28T14:48:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേന്ദ്രസര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം സഞ്ചരിക്കുന്ന വാഹനത്തില്‍ നടത്തുന്ന വിജ്ഞാന യാത്രയ്ക്ക് വൈക്കം അയ്യർകുളങ്ങര ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ശ്രീമഹാദേവ കോളേജിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 'അറിവിലൂടെ സമ്പന്നമാകുക, ശാസ്ത്രത്തില്‍ ഉന്നി ശക്തരാകുക' എന്ന സന്ദേശത്തോടെയാണ് സഞ്ചരിക്കുന്ന വാഹനം വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്തുന്നത്. പര്യടനം നടത്തിയ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിക്ജ്ഞ എടുത്തു. ശ്രീ മഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം. നായര്‍, പ്രിന്‍സിപ്പല്‍ എം. സേതു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സതീഷ് വി. രാജ്, മാനുഷ കെ. ലത്തീഫ്, നീതു സുരേഷ്, എം.എസ്. ശ്രീജ, ആശ ഗിരീഷ്, ജ്യോതി എം. ദേവദാസ് എന്നിവര്‍ സന്ദേശ യാത്രയ്ക്ക് നേതൃത്വം നല്‍കി. അയ്യര്‍ കുളങ്ങര സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ ബിജു മോന്‍, എന്‍.ജി. ഇന്ദിര, ബി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.