> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആഞ്ജനേയ മഠം ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകലശം
- URL: https://www.vaikomvartha.com/ashtabanda-naveekarana-kalasam/
- Published: 2026-04-14T18:19:02.000Z
- Updated: 2026-04-14T18:19:02.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ-ശ്രീ ആഞ്ജനേയ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണവും പുന:പ്രതിഷ്ഠാകലശവും 23 മുതല്‍ 29 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. 23ന് രാവിലെ ഗണപതിഹോമവും 8:30ന് ശ്രീരാമ സഹസ്രനാമാര്‍ച്ചന. വൈകിട്ട് 4:30ന് തോട്ടകം കല്ലുപുരക്കല്‍ ശ്രീ കണ്ഠാകര്‍ണ്ണ ക്ഷേത്രത്തില്‍ നിന്നും ദീപ പ്രയാണ ഘോഷയാത്ര. 5:30ന് നാരായണീയപാരായണം,6:30ന് വിശേഷാല്‍ ദീപാരധന തുടര്‍ന്ന് യജ്ഞശാലയില്‍ ഭദ്രദീപപ്രകാശനവും നെയ്യ് സമര്‍പ്പണവും അഡ്വ.പി.ബി. ശെല്‍വരാജന്‍ നിര്‍വഹിക്കും. വൈകിട്ട് 7:30ന് നിര്‍ത്താവിഷ്‌ക്കാരം. 24ന് രാവിലെ 6ന് മ്യതുഞ്ജയഹോമം, സുദര്‍ശനഹോമം, ആവാഹനം. 6:20ന് ആചാര്യവരണം, പ്രധാനശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുബലി, വാസ്തുകലശപൂജ, കുണ്ഠശുദ്ധി, വാസ്തുപുണ്യാഹം. 29ന് രാവിലെ ശ്രീരാമചന്ദ്ര സ്വാമികളുടെ മുക്യകാര്‍മ്മികത്വത്തില്‍ അഷ്ടബന്ധലേപനം തുടര്‍ന്ന് ദക്ഷിണഭാരത സാമ്പ്രദായിക ഭജന. ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ട് വെകിട്ട് 7ന് സംഗീത കച്ചേരി എന്നിവ നടക്കും. മെയ് 5ന് വൈകിട്ട് 5ന് വടക്കുപുറത്ത് വലിയ ഗുരുതി നടക്കും.