> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
- URL: https://www.vaikomvartha.com/asraya-kottayam/
- Published: 2026-07-29T06:10:45.000Z
- Updated: 2026-07-29T06:10:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഗാന്ധിനഗർ**:** ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസം നടത്തിവരുന്ന 78-ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കരുതൽ ഗോൾഡൻ ജൂബിലി ട്രസ്റ്റും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ 181 വൃക്കരോഗികൾക്കാണ് സഹായം നൽകിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-8.jpg)

ആശ്രയ മാനേജർ സിസ്റ്റർ സ്ലോമോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പട്ടിത്താനം എബനേസർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രിൻസിപ്പൽ സോണിയ എലിസബത്ത് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫെഡറിക് പോൾ നിർവഹിച്ചു. ചടങ്ങിൽ ജോസഫ് കുര്യൻ, എം.സി. ചെറിയാൻ, ജൂബി ഐപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.