> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അഷ്ടമി: ഭക്തിസാന്ദ്രം സന്ധ്യവേലകൾ
- URL: https://www.vaikomvartha.com/assttmi-bhktisaandrn-sndhyveelk/
- Published: 2025-11-05T10:27:48.000Z
- Updated: 2025-11-05T10:27:48.000Z
- Author:  Vaikom Vartha News Desk
- Tags: വൈക്കത്തഷ്ടമി

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യവേലയുടെ രണ്ടാം നാളിൽ നടന്ന പ്രഭാത ശ്രീ ബലിയും വിളക്കെഴുന്നള്ളിപ്പും ഭക്തി നിർഭരമായി. മുഖ സന്ധ്യവേല 7ന് സമാപിക്കും. 

  
**സമൂഹ സന്ധ്യവേലകൾ 26 ന് തുടങ്ങും.**

  
26ന് വൈക്കം സമൂഹത്തിന്റെ സന്ധ്യവേല, ഒറ്റപ്പണ സമർപ്പണം, 28ന് തെലുങ്ക് സമൂഹം, 29ന് തമിഴ് വിശ്വബ്രഹ്മസമാജം, 30ന് വടയാർ സമൂഹം സന്ധ്യവേല, ഒറ്റപ്പണ സമർപ്പണം എന്നിവ നടക്കും.