> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയംപൂജയും അഷ്ടബന്ധ നവീകരണകലശവും ഭക്തിസാന്ദ്രം
- URL: https://www.vaikomvartha.com/astabandha-naveekarana-kalasam/
- Published: 2026-05-02T11:56:39.000Z
- Updated: 2026-05-02T11:56:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തോട്ടകം വാഴക്കാട് ശ്രീമഹാവിഷ്ണു അനന്തശയന ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവവും, ഉദയംപൂജയും അഷ്ടബന്ധ നവീകരണകലശവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍, മേല്‍ശാന്തി മഹേഷ് ശാന്തി, ശാന്തിമാരായ ദീപക് ശാന്തി, ജിഷ്ണു ശാന്തി, എന്നിവരുടെ മുഖ്യ കാര്‍മികതത്വത്തിലായിരുന്നു ചടങ്ങുകള്‍. ഗണപതിഹോമം, പ്രായശ്ചിത്തഹോമം, അനുജ്ഞാകലശം, തത്യഹോമം, തത്യകലശപൂജ, തത്യകലശാഭിഷേകം, ഭഗവത്സേവ, മുളപൂജ, ജലദ്രോണിപൂജ, ബ്രഹ്‌മകലശപൂജ, കുംഭേശകര്‍ക്കരി, ദ്രവ്യകലശപൂജ, അതിവാസഹോമം, എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ചടങ്ങിന്‌ശേഷം പ്രസാദഊട്ട് എന്നിവയും നടത്തി. ക്ഷേത്രം പ്രസിഡന്റ് ആര്‍. രാജു, സെക്രട്ടറി എം. സനേഷ്, എന്നിവര്‍ നേത്രത്ത്വം നല്‍കി.