> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പകർച്ച വ്യാധി പ്രതിരോധ സൗജന്യ ആയുർവേദ വൈദ്യപരിശോധന ക്യാമ്പ്
- URL: https://www.vaikomvartha.com/ayurveda-camp/
- Published: 2026-07-09T16:12:35.000Z
- Updated: 2026-07-09T16:12:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചാലപ്പറമ്പ്: വൈക്കം നഗരസഭയുടേയും സർക്കാർ ആയുർവേദ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ നഗരസഭയിലെ അഞ്ച്,ആറ്,ഏഴ്,എട്ട്, ഒൻപത് വാർഡുകളുടെ സഹകരണത്തോടെ പകർച്ച വ്യാധി പ്രതിരോധ സൗജന്യ ആയുർവേദ വൈദ്യപരിശോധന ക്യാമ്പ് നടത്തി. ചാലപ്പറമ്പ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്ന വൈദ്യ പരിശോധന ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ്. ഹരിദാസൻ നായർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ കുമാർ, നഗരസഭ കൗൺസിലർമാരായ വി. അനൂപ്, പി.ടി. രാജേഷ്, ആർ.അനീഷ്, അമ്പിളി, ഉദയം റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ജി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000591424-35.jpg)