> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി
- URL: https://www.vaikomvartha.com/balavedi-balothsavam-vaikom/
- Published: 2026-04-30T05:57:51.000Z
- Updated: 2026-04-30T05:57:51.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: ലെനിൻ ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബാലോത്സവം വൈക്കം ആശ്രമം സ്ക്കൂളിൽ തുടങ്ങി.  
ലെനിൻ ബാലവേദി വൈക്കം മണ്ഡലം സെക്രട്ടറി എം.എസ്. ലക്ഷ്മി പതാക ഉയർത്തി. എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം പ്രസിഡൻ്റ് വി.എ. ഭാനുമതി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ ബാലോത്സവം ഉദ്ഘാടനം ചെയ്യും. കുട്ടികളെ മയക്കുമരുന്ന് മാഫിയ അടക്കമുള്ളവരുടെ വലയിൽ നിന്നും ഇൻ്റർനെറ്റിൻ്റെയും മറ്റ് അസാന്മാർഗ്ഗിക പ്രവണതകളുടേയും സ്വാധീനത്തിൽ നിന്നുമെല്ലാം സംരക്ഷിക്കുന്നതിന് അവരെ പൊതുസമൂഹത്തോട് ചേർത്ത് നിർത്തുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ബാലോത്സവത്തിൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000527340.jpg)

വിദഗ്ദ്ധരായവരുടെ ക്ലാസുകൾ, കലാപരിപാടികൾ തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ബാലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടമാവുന്ന വിഭവങ്ങൾ ഉൾപ്പെടുന്ന മികച്ച ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.