> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എരൂരില്‍ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പിടികൂടി
- URL: https://www.vaikomvartha.com/bangladesi-kale-pidikoodi/
- Published: 2026-06-26T06:08:03.000Z
- Updated: 2026-06-26T06:08:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

തൃപ്പൂണിത്തുറ: സ്‌പെഷ്യല്‍ ബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇന്റലിജന്‍സ് വിംഗ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. മെയ്ദി ഹസന്‍, മുഹമ്മദ് ആസിം, തരേഖ്, സോഖിര്‍, മുഹമ്മദ് സൊഹൈല്‍, റക്കീബ് ഷാ എന്നിവരാണ് പിടിയിലായത്. ആക്രി സാധനങ്ങള്‍ ശേഖരിക്കലായിരുന്നു ഇവരുടെ ജോലി.

എരൂര്‍ കോഴിവെട്ടും വെളിയുടെ കിഴക്ക് ഭാഗത്ത് രണ്ട് വാടക വീടുകളിലായി താമസിച്ചിരുന്ന 6 പേരെയാണ് പിടികൂടിയത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ഇവരില്‍ രണ്ടു പേര്‍ ഒരു വീട്ടിലും മറ്റ് നാല് പേര്‍ വേറൊരു വീട്ടിലുമായിട്ടാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ടു പേര്‍ സഹോദരങ്ങളാണ്. ഹില്‍പാലസ് പൊലീസിന് കൈമാറിയ 6 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.