> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബെവ്കൊ പ്രീമിയം ഔട്ട്ലെറ്റുകളിൽ ഫെബ്രുവരി 15 മുതൽ ഡിജിറ്റലൈസേഷൻ
- URL: https://www.vaikomvartha.com/bevko-priimiyn-auttttlerrrruklli-phebruvri-15-mut-ddijirrrrlaiseess/
- Published: 2026-01-29T10:19:29.000Z
- Updated: 2026-01-29T10:19:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ബെവ്കൊ പ്രീമിയം ഔട്ട്ലെറ്റുകളിൽ ഫെബ്രുവരി 15 മുതൽ പണം കൊടുത്താൽ മദ്യം കിട്ടില്ല. ഡിജിറ്റലൈസേഷന്റെ ഭാഗമായി യു.പി.ഐ- എ.ടി.എം കാർഡ് വഴി മാത്രമേ ഇനി പ്രീമിയം കൗണ്ടറുകളിൽ മദ്യം കിട്ടൂ. തീരുമാനത്തിൽ ജീവനക്കാർക്കും എതിർപ്പ്. നെറ്റ് വർക്ക് പ്രശ്നവും തർക്കവും ഉണ്ടാകുമെന്നും വിതരണത്തിൽ കാലതാമസം വരുമെന്നും ജീവനക്കാർ. എന്നാൽ തുടക്കത്തിൽ പ്രീമിയം കൗണ്ടറുകളിൽ നടപ്പാക്കിയ ശേഷം എല്ലാ കൗണ്ടറുകളിലും ഈ ഡിജിലൈസേഷൻ നടപ്പാക്കാൻ നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിലെ ഉത്തരവ് എല്ലാ കൗണ്ടറുകളിലും ബാധകമാക്കിയാൽ പണം കൊടുത്ത് ഇനി വരും നാളുകളിൽ ബെവ്കോയിൽ നിന്ന് മദ്യം വാങ്ങാൻ കഴിയില്ല.

**(നിയമപ്രകാരമുള്ള മുന്നറിയിപ്പ്** 
**മദ്യപാനം ആരോഗ്യത്തിന് ഹാനികരം)**