> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭാരതീയ വിചാര കേന്ദ്രം വൈക്കം സ്ഥാനീയ സമിതി വാർഷികം
- URL: https://www.vaikomvartha.com/bhaartiiy-vicaar-keendrn-vaikkn-sthaaniiy-smiti-vaa-ssikn/
- Published: 2026-02-22T14:43:42.000Z
- Updated: 2026-02-22T14:43:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഭാരതീയ വിചാര കേന്ദ്രം വൈക്കം സ്ഥാനീയ സമിതിയുടെ വാർഷിക യോഗം കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കേശവചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈക്കം സമൂഹത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഇ.എസ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വടയാർ സുനിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.പി രാധാകൃഷ്ണ ബാബു, പി.സി. സജി, ആർ. രമേശ് ബാബു, കെ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. ഇ.എസ്. രമേശൻ (പ്രസിഡൻ്റ് ) ഡോ.എം.എസ്. ഗോപാലകൃഷ്ണൻ (വർക്കിംഗ് പ്രസിഡൻ്റ് ) കെ.പി. രാധാകൃഷ്ണ ബാബു, മോഹൻ ഡി. കളത്തിൽ (വൈസ് പ്രസിഡൻ്റ്) ആർ. രമേഷ് ബാബു (സെക്രട്ടറി) കെ. സുരേഷ് ബാബു ബാലചന്ദ്രൻ (ജോ സെക്രട്ടറി) കെ.വി.പൊന്നപ്പൻ (ട്രഷറർ) എം.പി. മുകുന്ദൻ, ഡോ. ഷഡാനനൻ നായർ, ടി.ജെ. ജയപ്രകാശ് (സംസ്ഥാന പ്രതിനിധി സഭ) എന്നിവരെ തിരഞ്ഞെടുത്തു.