> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം
- URL: https://www.vaikomvartha.com/bhagavatha-saptaham/
- Published: 2026-05-02T11:35:07.000Z
- Updated: 2026-05-02T11:35:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 36 - മത് ശ്രീമദ് ഭാഗവത സപ്താഹം 3 മുതൽ 10 വരെ നടക്കും. വിഗ്രഹ ഘോഷയാത്ര ഞായറാഴ്ച വൈകിട്ട് 4.30 ന് ചീരംകുന്നുംപുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും വാദ്യമേളം, താലപ്പൊലി എന്നിവയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. ഭദ്രദീപ പ്രകാശനം ക്ഷേത്രം തന്ത്രി മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരി നിർവഹിക്കും. തുടർന്ന് യജ്ഞാചാര്യൻ നാരായൻജി (മുംബൈ) ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. ബിനി അജിത് സഹ ആചാര്യയായിരിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530082.jpg)

എല്ലാ ദിവസവും ഗണപതി ഹോമം, വിശേഷാൽ പൂജ, ഉച്ചക്കും രാത്രിയിലും അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ അജിത് ഭാസ്കരൻ നായർ, ശിവകുമാർ, സുരേഷ് വർമ്മ എന്നിവർ അറിയിച്ചു.