> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അയ്യപ്പസ്തുതികളുമായി വൈക്കം സങ്കീര്‍ത്തന ഭജനമണ്ഡലി
- URL: https://www.vaikomvartha.com/bhajana-mandali/
- Published: 2026-03-28T14:55:18.000Z
- Updated: 2026-03-28T14:55:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വൈക്കത്തപ്പന്റെ മണ്ണില്‍നിന്നും ശബരിമല ശാസ്താവിന്റെ തിരുനടയില്‍ വൈക്കം സങ്കീര്‍ത്തന ഭജന മണ്ഡലി അവതരിപ്പിച്ച അയ്യപ്പസ്തുതി ഗീതങ്ങൾ ഭക്തിയുടെ ഈണം തീര്‍ത്തു.  
ശബരിമല ക്ഷേത്രത്തിലെ മൂന്നാം ഉത്സവനാളിലാണ് സ്ത്രീകളുടെ ഭജന്‍സ് ഗ്രൂപ്പായ സങ്കീര്‍ത്തന ഭജന മണ്ഡലി അയ്യപ്പനെ വര്‍ണിച്ചുകൊണ്ടുള്ള കീര്‍ത്തനങ്ങള്‍ ആലപിച്ചത്. വൈക്കത്ത് നിന്നും ആദ്യമായാണ് ശബരിമലയില്‍ ഭജന്‍സ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ഭജന്‍സില്‍ 'സ്വാമി ശരണം, ആനന്ദം പരമാനന്ദം, ദീനദയാപരനെ, ശങ്കരം നന്ദന ശബരിഗിരീശാ' എന്നീ കീര്‍ത്തനങ്ങളാണ് പ്രധാനമായും ആലപിച്ചത്. ഗിരീജ കമ്മത്ത്, സുധാ സജീ, ഗീതാ ഗോപാലകൃഷ്ണന്‍, ഉഷാ രാജന്‍, ശ്രീദേവി സോമന്‍, പ്രസന്നാ സോമന്‍, ബീന ഉണ്ണി, ഷീല സുരേഷ്, ഗീതാ സുഭാഷ്, ആശാ വിനോദ്, സരോജ കൃഷ്ണന്‍, അനുരാധ അനിരുദ്ധന്‍ എന്നിവരാണ് കീര്‍ത്തനങ്ങള്‍ ആലപിച്ചത്. ബ്രിട്ടോമാഷ്, ഷൈന്‍ കുമാര്‍ എന്നിവരാണ് മേളമൊരുക്കിയത്.