> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭക്തിനിർഭരമായി ആറ്റുവേല
- URL: https://www.vaikomvartha.com/bhktini-bhrmaayi-aarrrruveel/
- Published: 2026-03-22T00:52:55.000Z
- Updated: 2026-03-22T00:52:55.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam, Vaikom Featured 1

**എസ്. സതീഷ്കുമാർ** 

വൈക്കം: പുഴയിലെ ഓളപ്പരപ്പിൽ നടക്കുന്ന അപൂർവ്വ ഉത്സവമായ വടയാർ ആറ്റുവേല നടന്നു. ശനിയാഴ്ച പുലർച്ചയായിരുന്നു മൂന്നു നിലകളിലായുള്ള ആറ്റുവേലച്ചാടിൽ കൊടുങ്ങല്ലൂരമ്മ ഇളങ്കാവ് ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളിയത്. 

0:00 

/1:32 

1× 

പുറക്കളത്തിലെ ഗുരുതിക്ക് ശേഷമാണ് മൂന്നു നിലയിൽ നിർമ്മിച്ച ആറ്റുവേല ചാടിന്റെ മൂന്നാം നിലയിൽ ദേവിയെ പ്രതിഷ്ഠിച്ചത്. ചാടിനു മുകളിലെ താഴികക്കുടത്തിനു മുകളിൽ ദീപം തെളിയിച്ചതോടെ ആറ്റുവേല മൂവാറ്റുപുഴയാറിലുടെ ഇളംങ്കാവ് ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. പുലർച്ചെയും ഇരുകരകളിലും കാത്ത് നിന്ന ഭക്തസഹസ്രങ്ങൾ അരിയും പൂവും എറിഞ്ഞ് കൊടുങ്ങല്ലൂരുമ്മയെ വരവേറ്റു. രാവിലെ ക്ഷേത്രത്തിൻ്റെ ആറ്റുവേലക്കടവിൽ ആറ്റുവേല ദർശനവും നടന്നു. കേരളത്തിൽ തന്നെ അത്യപൂർവ്വമായി നടക്കുന്ന ഓളപ്പരപ്പിലെ ഉത്സവമാണ് വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല.