> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബി.ജെ.പി പ്രദേശിക നേതാവിനെ വീട് കയറി ആക്രമിച്ചതായി പരാതി
- URL: https://www.vaikomvartha.com/bi-je-pi-prdeeshik-neetaavine-viitt-kyrri-aakrmicctaayi-praati/
- Published: 2026-03-19T16:21:11.000Z
- Updated: 2026-03-19T16:21:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: ജില്ലാ എഡ്യൂക്കേഷൻ ഓഫീസറായി റിട്ടയർഡ് ആയ ബി.ജെ.പി വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റുമായ കെ.ഒ. രമാകാന്തനെയും ഭാര്യ രാജമ്മയെയും വീട് കയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ രമാകാന്തനെയും ഭാര്യ രാജമ്മയെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ നിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐയിൽ നിന്നും പ്രാദേശിക നേതാക്കളടക്കം ഒട്ടനവധി കുടുംബങ്ങൾ അജിത്തിനൊപ്പം ബി.ജെ.പിയിൽ ചേർന്നതാണ് പ്രകോപനത്തിന് കാരണമെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. താലൂക്ക് ആശുപത്രിയിൽ രമാകാന്തനെയും ഭാര്യ തങ്കമ്മയേയും എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത്, ലാൽ കൃഷ്ണ, എം.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. അതിക്രമത്തിൽ പ്രതികളായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാത്ത പക്ഷം മണ്ഡലത്തിലുടനീളം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ.ഡി.എ നേതാക്കൾ അറിയിച്ചു.