> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ
- URL: https://www.vaikomvartha.com/bird-flu-vaikom-kottayam/
- Published: 2026-04-12T06:56:21.000Z
- Updated: 2026-04-12T07:06:37.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

കോട്ടയം: വൈക്കത്ത് പക്ഷിപ്പനി ഉണ്ടാകാൻ ഇടയായ സാഹചര്യത്തിൽ ദുരൂഹത. ഈ വർഷം മൂന്നാം മാസം മുഹമ്മയിൽ പക്ഷിപ്പനി ഉണ്ടായപ്പോൾ വൈക്കം നഗരസഭയ്ക്ക് അടക്കം മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. മൂന്നു മാസത്തേക്ക് നിയന്ത്രണം വേണമെന്നായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശത്തിന്റെ രേഖ വൈക്കം വാർത്ത പുറത്തുവിടുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000506400-2-1.jpg)

ഈ കാലയളവിൽ വൈക്കത്തും സമീപ പഞ്ചായത്തുകളിലും യാതൊരു നിയന്ത്രണവും ഉണ്ടായതായി വിവരം ഇല്ല. ഇതര സംസ്ഥാനത്ത് നിന്നും വരുന്ന കോഴിമുട്ടയും കോഴികളും മറ്റു പക്ഷി ഉൽപന്നങ്ങളും യഥേഷ്ടം വൈക്കത്തും സമീപ പഞ്ചായത്തുകളിലും ലഭ്യമായിരുന്നു. ഈ നിർദ്ദേശ കാലാവധി കഴിഞ്ഞുവെന്നോ ഇതിന് എന്ത് നടപടിയെടുത്തെന്നോ യാതൊരു വിവരവും ഇതുവരെ വൈക്കം നഗരസഭയൊ ബന്ധപ്പെട്ട അധികാരികളോ അറിയിച്ചിട്ടില്ല. അതായത് ഈ നിയന്ത്രണങ്ങൾ വൈക്കത്ത് എത്രത്തോളം പാലിച്ചു എന്നോ ഈ നിയന്ത്രണം പിൻവലിക്കാൻ ഉത്തരവ് എന്ന് ഉണ്ടായി എന്നുമുള്ള യാതൊരു അറിയിപ്പും വൈക്കം നഗരസഭ നഗരസഭയുടെയൊ പഞ്ചായത്തു കളുടെയൊ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000506444.jpg)

നഗരസഭ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയോ ഗുരുതര വീഴ്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് കോട്ടയം വൈക്കത്ത് ഉദയനാപുരം പഞ്ചായത്തിൽ ഇന്നലെ ശനിയാഴ്ച ഉച്ചക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ വിവരം ഉടനെ നാടിനെ അറിയിച്ച് മുൻകരുതൽ എടുക്കണമന്നൊ നടപടി ഉണ്ടെന്നൊ അറിയിക്കാൻ ഉദയനാപുരം പഞ്ചായത്തിൽ നിന്നോ മൃഗസംരക്ഷണ വകുപ്പിൽ നിന്നൊ നഗരസഭയിൽ നിന്നൊ യാതൊരു അറിയിപ്പു പോലും ഉണ്ടാകാത്തതാണ് ദുരൂഹത ഉയരുന്നത്. ഉദയനാപുരം പതിനാറാം വാർഡിൽ ശ്രീനാരായണപുരത്ത് പി.ഡി. ജോണിന്റെ കോഴിഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 5000 കോഴികൾ ഉണ്ടെന്നുള്ളതാണ് വിവരം ഇതിൽ 300 ലധികം കോഴികൾ പക്ഷിപ്പനി മൂലം ചത്തെന്നാണ് പുറത്തുവരുന്ന വിവരം. ചത്തതിനെ യാതൊരു മുൻകരുതലും ഇല്ലാതെ കുഴിച്ചിടുകയും ചെയ്തു എന്നാണ് അറിയുന്നത്. ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം ഉച്ചയോടെ ഉദയനാപുരം പഞ്ചായത്ത് അറിഞ്ഞിരുന്നു. മൃഗസംരക്ഷണ വകുപ്പിനും വ്യക്തമായ വിവരം ഉണ്ടായിരുന്നു. എന്നിട്ടും കോട്ടയത്ത് നിന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ് വന്നതോടെയാണ് രാത്രി ഏഴര മണിയോടെ വിവരം പുറത്ത് വന്നത്. പടർന്നു പിടിക്കുന്ന പക്ഷിപ്പനി പോലെയുള്ള മാരകമായ അസുഖം പക്ഷികളിൽ കണ്ട വിവരം ഉടനെ നാട്ടുകാരെ അറിയിച്ചാൽ മാത്രമേ മുട്ടയും മാംസവും അടക്കം ഒഴിവാക്കാനും മനുഷ്യരിലേക്ക് രോഗം പകരാരെ സുരക്ഷിത മുൻകരുതലിന് സാധ്യതയുമുള്ളൂ. എന്നാൽ ഇത് വിവിധ വകുപ്പുകളെയും തദ്ദേശ സ്ഥാപന ങ്ങളെയും അറിയിച്ചിട്ടും വിവരം പുറത്ത് വിട്ടില്ല എന്നാണ് ആക്ഷേപം. വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ആലോചിച്ച് വിവരം പുറത്തുവിടാം എന്നാണ് വിചാരിച്ചതെന്നാണ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജു അറിയിച്ചത്. അതായത് കളക്ടർ പ്രതിരോധo ഊർജിതപ്പെടുത്തി എന്ന് പറയുമ്പോഴും പഞ്ചായത് പറയുന്നത് വകുപ്പുകളും ആയിട്ട് ആലോചിച്ച് അറിയിക്കാമെന്നാണ് ഇന്നലെ രാത്രി ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വൈക്കം വാർത്തയോട് പറഞ്ഞത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ശേഷവും ഒരു കിലോമീറ്റർ ഉള്ളിലുള്ള പക്ഷികളെ കൊല്ലാനുള്ള (കള്ളിംഗ് ) നടപടിക്ക് തീരുമാനം ഇന്ന് ഞായറാഴ്ച എടുക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞത്. എന്നാൽ ജില്ലാകളക്ടർ നടപടി ഊർജതമാക്കിയെന്നും നിരോധനം ഉൾപ്പെടെ ബാധകമാക്കി എന്നും അറിയിച്ചിട്ടുണ്ട്. കളക്ടറുടെ അറിയിപ്പ് പ്രകാരം ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് പത്ത് കിലോമീറ്റർ പരിധിയിൽ പക്ഷി ഉൽപ്പന്നങ്ങളുടെയും കൈമാറ്റവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്ക് അതിർത്തി വിട്ടുള്ള കൈമാറ്റവും വില്പനയും തടഞ്ഞിട്ടുമുണ്ട്. എന്നിട്ടും ശനിയാഴ്ച ഇന്നലെ ഉച്ചക്ക് വിവരം അറിഞ്ഞിട്ടും മുൻകരുതൽ വിവരങ്ങളും നിയന്ത്രണങ്ങളും വൈക്കത്തെ തദ്ദേശ സ്ഥാപനങ്ങൾ വിവരങ്ങൾ പുറത്ത് വിടാത്തതിലാണ് ദുരൂഹത ഉയരുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000506446.jpg)