> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗം പ്രേമാനന്ദ റഡ്ഡി  മക്കൻ ചെല്ലപ്പൻ്റെ വീട്ടിലെത്തി
- URL: https://www.vaikomvartha.com/bjp-visit-macan-chellappan/
- Published: 2026-04-08T15:13:27.000Z
- Updated: 2026-04-08T15:13:27.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കഴിഞ്ഞ ദിവസം സി.പി.ഐ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മക്കൻ ചെല്ലപ്പൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗം പ്രേമാനന്ദ റഡ്ഡി ആവശ്യപ്പെട്ടു. പ്രേമാനന്ദ റഡ്ഡി ചെല്ലപ്പൻ്റെ പുളിക്കശ്ശേരിൽ വീട്ടിലെ ഭാര്യ ആനന്ദവല്ലി, മക്കളായ ജ്യോതിർമയി, ഭീപു എന്നിവരെ സന്ദർശിച്ചു. ചെല്ലപ്പൻ്റെ മ്യതശരീരത്തിൽ നിന്നും ലഭിച്ച കത്ത് ബന്ധുക്കളെ പോലും കാണിക്കാത്ത പോലീസ് നിലപാടിൽ അദ്ദേഹം പ്രതിഷേധിച്ചു. ഫെയ്‌സ്ബുക്ക് വീഡിയോയിൽ പേര് പരാമർച്ചിട്ടുള്ള സി.പി.ഐ നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ തയ്യാറാകാത്ത പോലീസ് നടപടിയിലും ദുരൂഹതയുണ്ട്. ചെല്ലപ്പൻ്റെ കുടുബത്തിൻ്റെ സാമ്പത്തിക ബാധ്യത എഴുതി തള്ളണമെന്നും പ്രേമനാനന്ദ റെഡ്ഡി ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി കെ. അജിത്ത്, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.ജി. ബിജു കുമാർ, മേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ, ജില്ലാ സെക്രട്ടറി പി.ആർ. രജനി, കെ.ആർ. രാജഷ്, സുമേഷ്, കാസ്‌ട്രോ, സോനീഷ്, കെ.വി. സുമ എന്നിവർ ഒപ്പമുണ്ടായിരുന്നു.