> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബലിതർപ്പണം നടന്നു
- URL: https://www.vaikomvartha.com/blit-ppnnn-nttnnu/
- Published: 2026-02-17T16:42:52.000Z
- Updated: 2026-02-17T16:54:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കുംഭമാസത്തിലെ കറുത്തവാവ് ദിനമായ ചൊവ്വാഴ്ച തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ പിതൃബലി നടന്നു. ക്ഷേത്രം മേൽശാന്തി സിബിൻ്റെ കാർമ്മികത്വത്തിൽ നൂറ് കണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. ക്ഷേത്രത്തിൽ തിലഹവനം പിതൃനമസ്കാരം തുടങ്ങിയ വഴിപാടുകളും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറേക്കര ശാഖാ പ്രസിഡൻ്റ് കെ. ദിവാകരൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട് എം.വി. ബിനീഷ്, യൂണിയൻ കൗൺസിലർ ടി.എസ്സ് സെൻ, കമ്മറ്റി അംഗങ്ങളായ ഡി. ഷിബു, കെ.രാധാകൃഷ്ണൻ, ശോഭ ജയറാം, സിനി രവി എന്നിവർ നേതൃത്വം നൽകി.