> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പള്ളിപ്പുറം പള്ളിയിലേക്ക് പ്രത്യേക ബോട്ട് സർവീസ്
- URL: https://www.vaikomvartha.com/boat-service/
- Published: 2026-08-13T12:18:14.000Z
- Updated: 2026-08-13T12:18:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പള്ളിപ്പുറം പള്ളി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് വൈക്കം സ്റ്റേഷനിൽ നിന്ന് പ്രത്യേക ബോട്ട് സർവീസ് നടത്തും. പള്ളിക്ക് സമീപത്തെ ജെട്ടിയിലേക്കാണ് സർവ്വീസ്. 14ന് ഉച്ചക്ക് 1 മണിമുതൽ രാത്രി 9.00 മണി വരെയും 15 ന് രാവിലെ 6.00 മുതൽ രാത്രി 9.00 വരെയുമാണ് പ്രത്യേക സർവ്വീസ് നടത്തുക. പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായാണ് പ്രത്യേക ബോട്ട് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സ്റ്റേഷൻ മാസ്റ്റർ കെ.വി. സുരേഷ് അറിയിച്ചു.