> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബോധവൽക്കരണ ക്ലാസ്
- URL: https://www.vaikomvartha.com/boodhv-kkrnn-klaas/
- Published: 2026-01-30T02:53:56.000Z
- Updated: 2026-01-30T02:53:56.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തോട്ടകം ജാഗ്രതാമിഷൻ്റെ നേതൃത്വത്തിൽ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ശാക്തീകരണവും ലക്ഷ്യമാക്കി വിവിധ സർക്കാർ ആനുകൂല്യങ്ങൾ ക്ഷേമ പദ്ധതികൾ, സ്വയംതൊഴിൽ അവസരങ്ങൾ, ചെറുകിട സംരംഭ സാധ്യതകൾ, നൈപുണ്യ വികസന പരിശീലനങ്ങൾ തുടങ്ങിയവയെക്കുറിച്ചു അവബോധം നൽകുന്നതിനായി ഫെബ്രുവരി ഒന്നിന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. തോട്ടകം ജാഗ്രതാ മിഷൻ ഹാളിൽ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന സെമിനാറിൽ  
സഹൃദയ എസ്.എച്ച്.ജി. ഡവലപ്മെൻ്റ് ഓഫീസർ ഷൈജി സുരേഷ്,  
വെൽഫെയർ സർവീസസ് എറണാകുളം  
വൈക്കം ഏരിയ കോ-ഓർഡിനേറ്റർ ബീന മാർട്ടിൻ എന്നിവർ ക്ലാസ് നയിക്കും.  
ക്ലാസിൽ പങ്കെടുക്കുന്നവർക്ക് വിവിധ അവസരങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനു ജാഗ്രതാ മിഷൻ സഹായ സഹകരണങ്ങൾ ലഭ്യമാക്കുമെന്ന് ജാഗ്രത മിഷൻ ഡയറക്‌ടർ ഫാ. ആൻ്റണി കോലഞ്ചേരി, കോ-ഓർഡിനേറ്റർമാരായ ഷോളി ബിജു, രമ്യ സന്തോഷ്, ബെൻസി ബിജു എന്നിവർ പറഞ്ഞു. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547123186