> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പോത്തോടിയില്‍ ശ്രീ ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം
- URL: https://www.vaikomvartha.com/brahmakalasa-pooja/
- Published: 2026-04-25T18:01:39.000Z
- Updated: 2026-04-25T18:01:39.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: പടിഞ്ഞാറേക്കര പോത്തോടിയില്‍ ശ്രീ ഹനുമാന്‍സ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. മഹാഗണപതിഹോമം, ബ്രഹ്‌മകലശം, മഹാപ്രസാദം ഊട്ട്, തളിച്ചുകുട, ദീപക്കാഴ്ച്ച, ദീപാരാധന, തിരുവാതിര, താലപ്പൊലി, ഭക്തിഗാനസുധ, തടിതുള്ളല്‍ എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ബ്രഹ്‌മകലശപൂജക്ക് തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യ കാര്‍മികനായിരുന്നു. കലശാഭിഷേകം പൂര്‍ത്തിയാക്കിയതിനുശേഷം ബ്രഹ്‌മകലശം പുറത്തേക്ക് എഴുത്തള്ളിച്ചു. നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകിട്ട് താലപ്പൊലിയും തടിതുള്ളലും നടന്നു. ക്ഷേത്രം പ്രസിഡന്റ് എ.പ്രശാന്ത്, സെക്രട്ടറി ബാബുരാജ്, പ്രസന്ന കുമാര്‍ പോത്തോടി, ശെല്‍വരാജ്, ശശി പടിഞ്ഞാറേത്തറ എന്നിവര്‍ നേതൃത്വം നല്‍കി.