> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലെത്തും
- URL: https://www.vaikomvartha.com/brazil-football-team/
- Published: 2026-07-31T04:07:34.000Z
- Updated: 2026-07-31T04:07:34.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

കൊൽക്കത്ത: ലോകമെമ്പാടും ആരാധകരുള്ള ബ്രസീൽ ഫുട്ബോൾ ടീം കൊൽക്കത്തയിൽ എത്തുന്നു. ഇന്ത്യ-ബ്രസീൽ ടീമുകൾ തമ്മിൽ സൗഹൃദ പ്രദർശന മത്സരവും നടക്കും.  
ആദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയിൽ കളിയ്ക്കാൻ എത്തുന്നത്. ഒക്ടോബർ 3ന് കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-96.jpg)

ഓസ്ട്രേലിയയുമായുള്ള മത്സരങ്ങൾക്ക് ശേഷമാവും ഇന്ത്യയിൽ എത്തുക.സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ നടക്കുന്നത്.