> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു
- URL: https://www.vaikomvartha.com/british-prime-minister/
- Published: 2026-06-22T11:35:15.000Z
- Updated: 2026-06-22T11:35:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, അന്താരാഷ്ട്ര വാര്‍ത്തകൾ

ലണ്ടൻ: ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടിയിലെയും രാജ്യത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അടുത്ത പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ നയിക്കാൻ താൻ യോജിച്ച വ്യക്തിയാണോ എന്ന ചോദ്യത്തിന് ലഭിച്ച ഉത്തരം മാനിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ പുതിയ നേതാവ് ചുമതലയേൽക്കുന്നത് വരെ അദ്ദേഹം താൽക്കാലികമായി പ്രധാനമന്ത്രി പദവിയിൽ തുടരും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-26.jpg)