> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി
- URL: https://www.vaikomvartha.com/bus-shelter-vaikom/
- Published: 2026-06-18T13:26:01.000Z
- Updated: 2026-06-18T13:26:01.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വലിയ കവലയിലെ അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം നന്നാക്കാൻ നടപടിയായി. അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ നഗരസഭാ ചെയർമാൻ അബ്ദുൽസലാം റാവുത്തർ നിർദ്ദേശം നൽകി. തിരക്കേറിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരുമ്പു തൂൺ ദ്രവിച്ച തകർന്നത് കല്ലിൽ താങ്ങി നിർത്തിയിരിക്കുന്നതു മൂലമുള്ള അപകടാവസ്ഥ ഇന്നലെ വൈക്കം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെ ഇടപെടൽ ഉണ്ടായത്. തൂണുകൾ ബലപ്പെടുത്തി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പണികൾ നടത്താനാണ് ചെയർമാൻ നിർദ്ദേശിച്ചിരിക്കുന്നത്. തൂണുകൾ ബലപ്പെടുത്താനുള്ള തൊഴിലാളികളെ ലഭ്യമായാൽ ഇന്നു വൈകിട്ട് തന്നെ അറ്റകുറ്റപ്പണി നടത്തുമെന്നും അബ്ദുൽസലാം റാവുത്തർ അറിയിച്ചു. മാസങ്ങളായി ദ്രവിച്ചുവിട്ട തൂണുകളിൽ അപകടാവസ്ഥയിലായിരുന്നു വിദ്യാർത്ഥികൾ അടക്കം ആശ്രയിച്ചിരുന്ന ഈ ബസ് കാത്തിരിപ്പ് കേന്ദ്രം.