> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്യാൻസർ ബോധവൽക്കരണ സെമിനാർ
- URL: https://www.vaikomvartha.com/cancer-bodhavalkkarana-seminar/
- Published: 2026-05-12T08:54:01.000Z
- Updated: 2026-05-12T08:54:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** സീനിയർ ചേമ്പർ ഇൻ്റർനാഷണൽ വൈക്കം റീജിയണും ടി.വി. പുരം ഗ്രാമപഞ്ചായത്തും സംയുക്തമായി ക്യാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 17 ഞായറാഴ്ച രാവിലെ 10 മണിക്ക് ടി.വി.പുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.

വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ മുൻകരുതലുകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ജനങ്ങളിൽ കൃത്യമായ അവബോധം വളർത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. ടി.വി.പുരം ഗ്രാമപഞ്ചായത്ത് എസ്. ബിജു പരിപാടി ഉദ്ഘാടനം ചെയ്യും. സീനിയർ ചേമ്പർ പ്രസിഡൻ്റ് അഡ്വ. എസ്. ബിജു.പി. മുരളീധരൻ അധ്യക്ഷത വഹിക്കും. കെ.പി. വേണുഗോപാൽ നാഷണൽ ഡയറക്ടർ, സീനിയർ ചേമ്പർ**,** എസ്.ഡി. സുരേഷ് ബാബു നാഷണൽ കോർഡിനേറ്റർ, സീനിയർ ചേമ്പർ, അനിയമ്മ അശോകൻ വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, നീതു മോൾ മനീഷ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവർ പ്രസംഗിക്കും. എറണാകുളം മെഡിക്കൽ സെന്റർ, കൃഷ്ണ ഹോസ്പിറ്റൽ, സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. മോഹനൻ നായർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. 

സീനിയർ ചേമ്പർ സെക്രട്ടറി ശിവപ്രസാദ് കെ. സ്വാഗതവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. കെ ബേബി നന്ദിയും രേഖപ്പെടുത്തും. എൻ. സിദ്ധാർത്ഥൻ (സീനിയർ ചേമ്പർ) ആണ് പരിപാടിയുടെ കോർഡിനേറ്റർ. ഈ ബോധവൽക്കരണ ക്ലാസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

---