> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരുത്തുംപാറയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
- URL: https://www.vaikomvartha.com/car-accident-kottayam-kerala/
- Published: 2026-03-31T08:46:05.000Z
- Updated: 2026-03-31T08:46:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: പനച്ചിക്കാട് പാച്ചിറ സ്‌കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറിച്ചി സ്വദേശിയായ 28 കാരനാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെയോടെ 9 മണിയോടെ പന്നിമറ്റം പരുത്തുംപാറ റോഡിൽ പാച്ചിറ സ്‌കൂളിന് മുന്നിലായിരുന്നു അപകടം. ഇരുദിശയിൽ നിന്നും എത്തിയ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന യുവാവിനെ നാട്ടുകാർ ചേർന്ന് ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.