> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാറുകൾ കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ 8 പേർക്ക് പരിക്കേറ്റു
- URL: https://www.vaikomvartha.com/car-accident-pala/
- Published: 2026-06-07T12:09:14.000Z
- Updated: 2026-06-07T12:09:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങൾ ശ്യാം മോഹൻ (41), തുഷാര കല (39), സ്വാതിക് (9) എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന (56), ആഷിക് (29), ജഗദിഷ് മേഘ (4), മെസ്ബിൻ (ഒരു വയസ്), മുണ്ടക്കയം സ്വദേശി അൻസാബത്ത് (17) എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് 4.30 യോടെ കുമ്പാനി ഭാഗത്ത് വച്ചായിരുന്നു അപകടം.