> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പട്ടശ്ശേരി പൂതനേഴത്ത് വളവിൽ കാർ കുളത്തിൽ വീണു
- URL: https://www.vaikomvartha.com/car-accident-vaikom-news/
- Published: 2026-07-12T17:39:17.000Z
- Updated: 2026-07-12T17:39:17.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ടി.വി പുരം റോഡിൽ പട്ടശ്ശേരി പൂതനേഴത്ത് വളവിൽ അപകടം പതിവാകുന്നു. ഇന്ന് രാത്രി 10 മണിയോടെ ഒരു കാർ കുളത്തിൽ വീണു. ടി.വി. പുരം ഭാഗത്തുനിന്ന് വൈക്കത്തേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് വളവിൽ ബാരിക്കേഡ് തകർത്ത് കുളത്തിലേക്ക് വീണത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ പരൂക്കില്ലാതെ രക്ഷപ്പെട്ടു. വൈക്കം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. വൈക്കം ടി.വി പുരം റോഡിൽ കൊടും വളവായ ഇവിടെ അപകടം പതിവാണ്. ഇരു ചക്ര വാഹനങ്ങളും കാറും അടക്കം നിരവധി വാഹനങ്ങളാണ് ഇവിടെ വളവിൽ അപകടത്തിൽപ്പെടുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-41.jpg)

സമീപത്തുള്ളവർ ശബ്ദം കേട്ട് പുറത്തിറങ്ങുന്നത് കൊണ്ടാണ് പലപ്പോഴും വാഹന യാത്രക്കാർ രക്ഷപ്പെടുന്നത്. കനത്ത മഴയുണ്ടാകുമ്പോഴടക്കം സമീപവാസികൾ ശബ്ദം കേൾക്കാതിരുന്നാൽ പലപ്പോഴും അപകടത്തിപ്പെടുന്ന വാഹനത്തിൽ ഉള്ളവർക്ക് ജീവഹാനി വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. വളവിൽ അപകടം ഉണ്ടാകാതിരിക്കാൻ ശാശ്വത നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.