> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക്
- URL: https://www.vaikomvartha.com/car-apakadam-5-perkku-parikk/
- Published: 2026-04-26T16:28:55.000Z
- Updated: 2026-04-26T16:28:55.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

മറവൻതുരുത്ത്: മറവൻതുരുത്ത് വാളമ്പള്ളി പാലത്തിന് സമീപം നിയന്ത്രണം നഷ്ടമായ കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്കേറ്റു.  
മിടായിക്കുന്നം സ്വദേശികളായ വൈശാഖ് (20) ഇളയിടത്ത്, നകുൽ (23) കീഴ്പാടത്ത്, ഇന്ദ്രജിത്ത് (24) കൊല്ലപ്പള്ളി, വൈഷ്ണവ് (21) കീഴ്പാടത്ത്, വിഷ്ണു ശ്രീരാഗ് (21) കീഴ്പാടത്ത് എന്നിവർക്കാണ് പരിക്കേറ്റത്.  
ഞായറാഴ്ച വൈകിട്ട് 5.30 നായിരുന്നു അപകടം. കുലശേഖരമംഗലത്ത് സുഹൃത്തിൻ്റെ ഗൃഹപ്രവേശം കഴിഞ്ഞു പാലാംകടവ് ഭാഗത്തേക്കു വരുകയായിരുന്നു യുവാക്കൾ. എതിർദിശയിൽ നിന്നു വന്ന സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സജിവിഹാറിൽ തോമസിൻ്റെ മതിലിൽ ഇടിച്ചശേഷം തൊട്ടടുത്ത ജെറിൻ നിവാസിൽ ഏലിയാസിന്റെ മതിലിലും ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ടു മതിലുകളിലെയും ഗേറ്റുകൾ ഇളകി വീണു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.  
സാരമായി പരിക്കേറ്റ വിഷ്ണു ശ്രീരാഗിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.