> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തിലെ തൃക്കൊടിയേ​റ്റ് മഹോത്സവത്തിന് തുടക്കം
- URL: https://www.vaikomvartha.com/cemmnaakri-veennugoopaal-ksseetrttile-trkkottiyeerrrr-mhootsvttin-tuttkkn/
- Published: 2026-02-27T08:53:54.000Z
- Updated: 2026-02-27T08:53:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ കൊടിയേറ്റി. മേൽശാന്തി അഭിലാഷ് മാക്കേകടവ്, ക്ഷേത്രം ശാന്തിമാരായ ബൈജു ശാന്തി, ജിനു ശാന്തി എന്നിവർ സഹകാർമികരായി. ചെമ്മനാകരി ദേവിവിലാസം താലപ്പൊലി സമാജത്തിന്റെ താലപ്പൊലി ക്ഷേത്രത്തിൽ എത്തിയ ശേഷമാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. വിവിധ ദിവസങ്ങളിൽ ലക്ഷ്മിസഹസ്രനാമം, ശ്രീബലി, ഭജൻസ്, പ്രസാദഊട്ട്, കാഴ്ചശ്രീബലി, കൈകൊട്ടികളി, കുംഭകുടം വരവ്, പാൽക്കാവടി, ദീപകാഴ്ച, സിനിമാറ്റിക് ഡാൻസ്, ഓട്ടംതുള്ളൽ, നാടകം, ഗാനമേള തുടങ്ങിയവ നടക്കും. മാർച്ച് നാലിന് പള്ളിവേട്ട മഹോത്സവവും മാർച്ച് അഞ്ചിന് ആറാട്ട് മഹോത്സവവും നടക്കും. സർപ്പപൂജ, പൂമൂടൽ, ആറാട്ട് എതിരേൽപ്പ്, വലിയ കാണിക്ക എന്നിവ പ്രധാന ചടങ്ങുകളാണ്.