> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്‌കൂൾ സുദീപ്തം 2026 ആഘോഷിച്ചു
- URL: https://www.vaikomvartha.com/cemmnttukr-gv-menrr-yu-pi-skuu-sudiiptn-2026-aaghoossiccu/
- Published: 2026-03-09T06:09:23.000Z
- Updated: 2026-03-09T06:09:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്‌കൂളിന്റെ 102-ാം മത് സ്‌കൂൾ വാർഷികാഘോഷം സുദീപ്തം 2026 നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ സമ്മേളനം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.വി.പുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ഹെഡ് മാസ്റ്റർ കെ.ടി.അനിൽ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, പഞ്ചായത്ത് മെമ്പർമാരായ നീതു മോൾ ധനീഷ്, ദീപ ബിജു, ഗീതാ പ്രകാശൻ, എ.ഇ.ഒ. കെ.സി.ദീപ, ബാങ്ക് പ്രസിഡന്റ് ബി. അനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് ടി.എം. മജീഷ്, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് വി.വി. വേണുഗോപാൽ, ഫാദർ സുബിൻ പാറയ്ക്കൽ, സിജീഷ് കുമാർ, സുനു മോൾ, ടി.എം. രതീഷ്, കെ.എം. ഷീബാ മോൾ എന്നിവർ പ്രസംഗിച്ചു.