> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്പിലയൻ ജലോത്സവം 27 ന്
- URL: https://www.vaikomvartha.com/cempily-jlootsvn-27-n/
- Published: 2026-09-11T13:02:27.000Z
- Updated: 2026-09-11T13:02:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്പിലയൻ ജലോത്സവം 27 ന് നടക്കും. ചെമ്പിലയൻ ബോട്ട് ക്ലബ്ബിന്റെ യോഗം ക്ലബ്ബ് സെക്രട്ടറി കെ. കെ. രമേശന്റെ അദ്ധ്യക്ഷതയിൽ കൂടി. പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മധ്യ മേഖല ബോട്ട് ക്ലബ് അസോസിയേഷൻ ചെമ്പിലരയൻ ജലോത്സവത്തിന് സെപ്റ്റംബർ 27 ന് നടത്താൻ അനുവാദം നൽകിയിരിക്കുന്ന വിവരം പ്രസിഡന്റ് യോഗത്തെ അറിയിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688806-4.jpg)

ഇന്ന് (12.09.26) വൈകിട്ട് 3ന് മുറിഞ്ഞപുഴ ജഗദംബിക അന്നദാന മണ്ഡപത്തിൽ സംഘാടകസമിതി രൂപീകരണ യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചീഫ് അമ്പയർ കുമ്മനം അഷ്‌റഫ്‌, ട്രഷറർ കെ.എസ്. രത്നാകരൻ, പി.എ. രാജപ്പൻ, അബ്ദുൽ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.