> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സെന്‍സസ് 2027 വീടുകളിലെത്തി വിവരശേഖരണം ഇന്ന് മുതല്‍
- URL: https://www.vaikomvartha.com/census-2027/
- Published: 2026-07-01T05:16:37.000Z
- Updated: 2026-07-01T05:16:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: സെന്‍സസ് നടപടികളുടെ ഭാഗമായ വീടുവീടാന്തര വിവരശേഖരണം ഇന്ന് (ജൂലൈ ഒന്ന്) തുടങ്ങും. ആയതിലേക്കായി എന്യുമറേറ്റര്‍മാരെയും പ്രവര്‍ത്തന ഏകോപനത്തിന് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. പ്രക്രിയ സുഗമമായി നടത്താന്‍ 800 വരെ (ജന സംഖ്യ) ഉള്‍പ്പെടുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിച്ചു. രാജ്യപുരോഗതിക്ക് അനിവാര്യമായ വിവരശേഖരണവുമായി എല്ലാവരും പൂര്‍ണമായും സഹകരിക്കണം.

 തെറ്റായവിവരം നല്‍കുന്നത് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിന് തുല്യവും ശിക്ഷാര്‍ഹവുമാണ്. തെറ്റായ മറുപടി നല്‍കല്‍, ഉദ്യോഗസ്ഥരെ തടസപെടുത്തല്‍, വീടുകളില്‍ പതിപ്പിക്കുന്ന അടയാളങ്ങള്‍ നീക്കംചെയ്യല്‍, ഔദ്യോഗിക സെന്‍സസ് ഷെഡ്യൂള്‍ ഫോം പൂരിപ്പിക്കാതിരിക്കല്‍ എന്നിവ കുറ്റങ്ങളായി കണക്കാക്കും. സെന്‍സസിന്റെ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥലം എന്നിവ വിട്ടുനല്‍കാനുള്ള ഉത്തരവുകളുടെ ലംഘനത്തിനു ഒരു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടുമോ ലഭിക്കാം.