> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സർക്കാർ ഓഫീസുകളിൽ സെൽഫ് എന്യൂമറേഷൻ മത്സരം
- URL: https://www.vaikomvartha.com/census-enumeration-contest/
- Published: 2026-06-17T13:25:08.000Z
- Updated: 2026-06-17T13:25:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: സെൻസസ് 2027 സ്വയം വിവരശേഖരണ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾക്കായി 'സെൽഫ് എന്യൂമറേഷൻ മത്സരം' സംഘടിപ്പിക്കുന്നു. ജില്ലാ സെൻസസ് ഓഫീസാണ് ഈ മത്സരത്തിന് പിന്നിൽ. പത്തോ അതിൽക്കൂടുതലോ ജീവനക്കാരുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓഫീസിലെ എല്ലാ ജീവനക്കാരും തങ്ങളുടെ സ്വയം വിവരശേഖരണം (സെൽഫ് എന്യൂമറേഷൻ) പൂർത്തിയാക്കിയ ശേഷം എല്ലാ ജീവനക്കാരും ചേർന്നുള്ള സെൽഫി എടുക്കണെ. ജീവനക്കാരുടെ മൊബൈൽ ഫോണുകളിൽ സ്വയം വിവരശേഖരണം പൂർത്തിയാക്കിയതിന്റെ സ്‌ക്രീൻ (കംപ്ലീഷൻ സ്‌ക്രീൻ) വ്യക്തമായി കാണുന്ന രീതിയിലായിരിക്കണം ആ സെൽഫി. എന്നിട്ട് ആ ഫോട്ടോ [https://forms.gle/r6VUeGH31jP6Q2fB7](https://forms.gle/r6VUeGH31jP6Q2fB7?ref=vaikomvartha.com) എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപ്‌ലോഡ് ചെയ്യണം. ഗ്രൂപ്പ് സെൽഫി ആദ്യം സമർപ്പിക്കുന്ന മൂന്ന് ഓഫീസുകളെ വിജയികളായി പ്രഖ്യാപിക്കും. ഇവർക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പുരസ്‌കാരങ്ങളും നൽകും. സ്വയം വിവരശേഖരണത്തിനുള്ള കാലാവധി ജൂൺ 30 വരെയാണ് ഈ മത്സരം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-34.jpg)