> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി
- URL: https://www.vaikomvartha.com/census-enumeration/
- Published: 2026-06-18T14:13:23.000Z
- Updated: 2026-06-18T14:13:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ദേശീയ സെന്‍സസിന്റെ ഭാഗമായി കുടുംബങ്ങള്‍ സ്വന്തമായി ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കുന്ന സെല്‍ഫ് എന്യുമറേഷന്‍ മൂന്നു ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ പങ്കെടുത്തത് 6710 പേര്‍. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കാണിത്. മുതിര്‍ന്ന കായിക പരിശീലകന്‍ കെ.പി. തോമസ്, ചലച്ചിത്ര നടൻ ജോജി മുണ്ടക്കയം, ഗിന്നസ് റെക്കോര്‍ഡുടമ അഭിഷ് ഡോമിനിക് തുടങ്ങിയവര്‍ ഇന്ന് സെല്‍ഫ് എന്യുമറേഷന്‍ നടത്തി.  
[https://se.census.gov.in/](https://se.census.gov.in/?ref=vaikomvartha.com) എന്ന പോര്‍ട്ടല്‍ വഴിയ ജൂണ്‍ 30വരെ സെല്‍ഫ് എന്യുമറേഷന് അവസരമുള്ളത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000585874.jpg)

ഇന്ത്യയുടെ 16-ാമത് ദേശീയ സെൻസസിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ സെൽഫ് എന്യുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ആരംഭിക്കുന്നു! *ജൂൺ 16 മുതൽ 15 ദിവസത്തേക്ക്* പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താം.

🗓️ *തീയതി:* ജൂൺ 16 മുതൽ ജൂൺ 30 വരെ  
🌐 *ഔദ്യോഗിക വെബ്‌സൈറ്റ്* :\[se.census.gov.in\] ([https://se.census.gov.in](https://se.census.gov.in/?ref=vaikomvartha.com))

*📲 എങ്ങനെ സ്വയം വിവരങ്ങൾ രേഖപ്പെടുത്താം?*

1️⃣ *ക്യൂആർ കോഡ് സ്കാൻ ചെയ്യാം:* നൽകിയിരിക്കുന്ന ഔദ്യോഗിക *QR Code* നിങ്ങളുടെ മൊബൈൽ ക്യാമറയോ ഗൂഗിൾ ലെൻസോ (Google Lens) ഉപയോഗിച്ച് സ്കാൻ ചെയ്യുക.  
2️⃣ *വെബ്‌സൈറ്റ് സന്ദർശിക്കുക:* നേരിട്ട് പ്രവേശിക്കാൻ [se.census.gov.in](https://se.census.gov.in/?ref=vaikomvartha.com) ലിങ്ക് ഉപയോഗിക്കുക.  
3️⃣ *വിവരങ്ങൾ നൽകുക:* നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപിയും (OTP) ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുടുംബാംഗങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി പൂരിപ്പിക്കുക.

**പ്രത്യേക ശ്രദ്ധയ്ക്ക്**: ഈ പോർട്ടൽ ജൂൺ 30 വരെ മാത്രമേ തുറന്നിരിക്കുകയുള്ളൂ! (15 ദിവസത്തെ കാലാവധി മാത്രം).