> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എന്യുമറേറ്റര്‍മാര്‍ എത്തിയില്ലെങ്കിൽ നാളെ മൂന്ന് മണിക്കകം വിവരമറിയിക്കണം
- URL: https://www.vaikomvartha.com/census-kottayam/
- Published: 2026-07-29T12:03:01.000Z
- Updated: 2026-07-29T12:38:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കോട്ടയം ജില്ലയില്‍ ദേശീയ സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള്‍ ഉണ്ടെങ്കില്‍ ജൂലൈ 30 ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന്‍സസ് കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കണെമന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. മുനിസിപ്പല്‍ മേഖലയില്‍ താമസിക്കുന്നവര്‍ അതത് മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ താലൂക്ക് ഓഫീസുകളിലുമാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-11.jpg)

അറിയിക്കേണ്ട കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍

താലൂക്കുകള്‍

കോട്ടയം-04812 568007  
മീനച്ചില്‍- 04822 212325  
ചങ്ങനാശേരി- 0481 2420037  
വൈക്കം- 04829 231331  
കാഞ്ഞിരപ്പളളി- 04828 202331

മുനിസിപ്പാലിറ്റികള്‍

ഏറ്റുമാനൂര്‍- 0481 2535565  
ചങ്ങനാശേരി - 0481 2424994  
വൈക്കം- 04829 232221  
പാലാ -04822 212328  
ഈരാറ്റുപേട്ട - 04822 272063  
കോട്ടയം - 0481 2566665